ആലപ്പുഴ
ലോക മുട്ട ദിനത്തോടനുബന്ധിച്ച് അനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സിഡിഎസുകളിൽ മുട്ടദിനം ആചരിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ഒരാഴ്ചത്തെ പരിപാടികളാണ് സംഘടിപ്പിച്ചത്.
ജില്ലയിൽ സിഡിഎസുകളുടെ നേതൃത്വത്തിൽ മുട്ടകൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി പാചകമത്സരം, ഫുഡ് ഫെസ്റ്റ്, വിവിധ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. 52 സിഡിഎസിലായി നടന്ന വിവിധ പരിപാടികളിൽ വയോജനങ്ങൾക്കും അങ്കണവാടി കുട്ടികൾക്കുമായി 2330 മുട്ട സൗജന്യമായി വിതരണംചെയ്തു. കർഷകരായ കുടുംബശ്രീ അംഗങ്ങളിൽനിന്ന് ശേഖരിച്ച മുട്ടകളാണ് വിതരണം നടത്തിയത്. ഇതോടനുബന്ധിച്ച് ആര്യാട് ബ്ലോക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിൽ മുട്ട ഫെസ്റ്റ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. മൃഗസംരക്ഷണ മേഖലയിലെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..