27 December Friday
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്മരണ 
റാലിയും സമ്മേളനവും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

 

ആലപ്പുഴ
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്മരണ റാലിയും സമ്മേളനവും സംഘടിപ്പിക്കും. രാവിലെ ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും രക്തസാക്ഷികളുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. വൈകിട്ട്‌ ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്മരണ റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. 
ചാരുംമൂട്ടിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഉദ്ഘാടനംചെയ്യും. ചെങ്ങന്നൂരിൽ  പ്രസിഡന്റ്‌ എസ് സുരേഷ് കുമാറും കുട്ടനാട്ടിൽ ട്രഷറർ രമ്യ രമണനും ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാറും ഉദ്‌ഘാടനംചെയ്യും. 
കായംകുളത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ എംഎൽഎ, ആലപ്പുഴയിൽ എച്ച് സലാം എംഎൽഎ, മാരാരിക്കുളത്ത് പി പി ചിത്തരഞ്ജൻ എംഎൽഎ, ഹരിപ്പാട് കെ എച്ച്‌ ബാബുജൻ, കഞ്ഞിക്കുഴിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, അമ്പലപ്പുഴയിൽ ആർ രാജേഷ്, മാവേലിക്കരയിൽ അഡ്വ. ജി ഹരിശങ്കർ, കാർത്തികപള്ളിയിൽ എ മഹീന്ദ്രൻ, മാന്നാറിൽ എം ശിവപ്രസാദ് എന്നിവർ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top