26 December Thursday
പ്രതിനിധി സമ്മേളനം 27, 28 തീയതികളിൽ

ചാരുംമൂട് ഏരിയ സമ്മേളനത്തിന്‌ പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം രക്ഷാധികാരി 
ബി ബിനു പതാക ഉയർത്തുന്നു

 

ചാരുംമൂട് 
താമരക്കുളത്ത് 27, 28 തീയതികളിൽ ചേരുന്ന സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന് പൊതുസമ്മേളന നഗരിയായ താമരക്കുളം ജങ്ഷനിൽ (സീതാറാം യെച്ചൂരി നഗർ) പതാക ഉയർന്നു. ചാവടി ജങ്ഷനിൽനിന്ന്‌ വിളംബരജാഥയും സംഘടിപ്പിച്ചു. സ്വാഗതസംഘം രക്ഷാധികാരി ബി ബിനു പതാക ഉയർത്തി. ചെയർമാൻ ബി പ്രസന്നൻ അധ്യക്ഷനായി. താമരക്കുളം തെക്ക് മേഖലയിലെ ആദ്യകാല പാർടി പ്രവർത്തകരുടെ സ്‌മൃതിയിടങ്ങളിൽ പുഷ്‌പാർച്ചന നടത്തി. 
27, 28 തീയതികളിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (താമരക്കുളം തമ്പുരാൻ ലാൻഡ് ഗ്രൗണ്ട് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ചേരും. ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ബി ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 10 ലോക്കൽ കമ്മിറ്റികളിൽനിന്ന് 121 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 142 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് വൈകിട്ട് നാലിന് ചുവപ്പുസേന മാർച്ചും പ്രകടനവും ചാവടി ജങ്ഷനിൽനിന്ന്‌ ആരംഭിക്കും. 
പൊതുസമ്മേളനം  സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ  ജി രാജമ്മ അധ്യക്ഷയാകും. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ,  കെ രാഘവൻ,  ജി ഹരിശങ്കർ, എ മഹേന്ദ്രൻ, എംഎൽഎമാരായ എച്ച് സലാം,  എം എസ് അരുൺകുമാർ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top