25 December Wednesday
മാന്നാർ ഏരിയ സമ്മേളനം സമാപിച്ചു

അലിൻഡ്‌ സ്വിച്ച്ഗിയർ ഫാക്‌ടറി സർക്കാർ ഏറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന റാലി

 

മാന്നാർ
അലിൻഡ്‌ സ്വിച്ച് ഗിയർ ഫാക്‌ടറി സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ എം മാന്നാർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കമ്പനിയുടെ പ്രവർത്തനം നടത്തുന്ന പ്രൊമോട്ടർ ഗ്രൂപ്പിന് ഭൂമി കൈവശപ്പെടുത്തതിനാണ് താൽപ്പര്യം.   ഒഴിവുള്ള നിയമനങ്ങളിൽ യുവതീയുവാക്കൾക്ക് അവസരം നൽകണം. 
കൂട്ടമ്പേരൂർ ആറിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച്  ടൂറിസ്‌റ്റ്‌ ഹബ്ബാക്കി മാറ്റുക, എ ആർ രാജരാജവർമയുടെ പേരിൽ സർവകലാശാലാ ഉപകേന്ദ്രം സ്ഥാപിക്കുക, അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ പുറംബണ്ടുകളുടെ നിർമാണം നടത്തുക, ചില്ലിതുരുത്തിൽ -സ്വാമിത്തറ റോഡ് പുനർ നിർമിക്കുക, പാണ്ടനാട് ഒന്നാം വാർഡിലെ സബ് സെന്റർ നിർമാണം നടത്തുക, മാന്നാറിൽ ബൈപാസ് യാഥാർഥ്യമാക്കുക, വള്ളക്കാലി–- -  മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സർവീസ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
റിപ്പോർട്ടിൻമേൽ ചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി ആർ നാസർ ഏരിയ ആക്‌ടിങ് സെക്രട്ടറി പുഷ്‌പലത മധു എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ അഭിവാദ്യംചെയ്‌തു. എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, എം സത്യപാലൻ, ആർ രാജേഷ്, ജെയിംസ് ശമുവേൽ, പ്രൊഫ. പി ഡി ശശിധരൻ എന്നിവർ പങ്കെടുത്തു. 19 അംഗ കമ്മിറ്റിയെയും 17 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. 
ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും കുളിക്കാംപാലം, പുലിയൂർ വടക്കേമുക്ക് എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിച്ചു. സീതാറാം യെച്ചൂരി നഗറിൽ (പുലിയൂർ പഞ്ചായത്ത് സ്‌റ്റേഡിയം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു.  പുഷ്‌പലത മധു അധ്യക്ഷയായി. ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ സ്വാഗതം പറഞ്ഞു. എ മഹേന്ദ്രൻ, ആർ രാജേഷ്, പി ഡി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ബുധനൂർ ശൈലനന്ദിനിയുടെ കൈകൊട്ടിക്കളിയും ചെങ്ങന്നൂർ കുഴലി ഫോക്ക് ബാൻഡിന്റെ നാടൻ പാട്ടും അരങ്ങേറി.
 

പി എൻ ശെൽവരാജൻ മാന്നാർ ഏരിയ സെക്രട്ടറി

പി എൻ ശെൽവരാജൻ

പി എൻ ശെൽവരാജൻ

സിപിഐ എം മാന്നാർ ഏരിയ സെക്രട്ടറിയായി പി എൻ ശെൽവരാജനെ സമ്മേളനം തെരഞ്ഞെടുത്തു. 19 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അംഗങ്ങൾ: ബി കെ പ്രസാദ്, കെ എം അശോകൻ, കെ പ്രശാന്ത്കുമാർ, ടി സുകുമാരി, ഡി ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ആർ സഞ്‌ജീവൻ, എൻ സുധാമണി, കെ പി പ്രദീപ്, പി ഡി സന്തോഷ്‌കുമാർ, സുരേഷ് കലവറ, സുരേഷ് മത്തായി, വത്സല മോഹൻ, ടി എ ബെന്നിക്കുട്ടി, ടി എ സുധാകരക്കുറുപ്പ്, കെ എം സഞ്‌ജുഖാൻ, ജി രാമകൃഷ്‌ണൻ, എൻ രാജേന്ദ്രൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top