25 December Wednesday

അധികാരത്തിനായി ബിജെപിയും 
കോൺഗ്രസും കൈകോർക്കുന്നു: 
സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

 

അരൂർ
കേരളത്തിൽ അധികാരം ലഭിക്കാൻ ബിജെപി കോൺഗ്രസുമായി കൈകോർക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം സി എസ് സുജാത. അരൂർ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു സുജാത. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ  വിജയം ഇത്തരത്തിലേതാണ്. 
ചേലക്കരയിൽ തുടക്കംമുതൽ ബിജെപിയും കോൺഗ്രസും വ്യാജ പ്രചാരണത്തിലൂടെയും വ്യാജ വാർത്തകളിലൂടെയും ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  ഭരണവിരുദ്ധവികാരമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ ഇതിനെയെല്ലാം ഇടതുപക്ഷം അതിജീവിച്ചു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്‌ അവിടെ വിജയിച്ചു. ഭരണത്തുടർച്ചയുടെ ശക്തമായ സൂചന ജനങ്ങൾ ബാലറ്റിലൂടെതന്നു. 
മതേതര പാർടിയാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്‌ അവരുടെ നിലപാടുകളിൽ വെള്ളം ചേർക്കുകയാണ്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ ആദ്യം അഭിവാദ്യം അർപ്പിച്ച് ജാഥ നടത്തിയത് എസ്‌ഡിപിഐയാണ് എന്നത് ഇതിനുദാഹരണമാണ്. എന്നിട്ട്‌ ഇടതുപക്ഷത്തെ തകർക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ബിജെപിയും കോൺഗ്രസും നുണക്കഥകൾ ചമയ്‌ക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച്‌ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ ഇടതുപക്ഷത്തിനാകും.
പ്രതിപക്ഷ സംസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപേയാഗിക്കുകയാണ് മോദി സർക്കാർ. വിമർശിക്കുന്നവരെ വ്യാജ കേസുകൾ ചമച്ച്‌ ദീർഘകാലം ജയിലിലടയ്‌ക്കുന്നു. ലോകത്തിനുതന്നെ മാതൃകയായ കേരളസർക്കാരിനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്നും സുജാത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top