25 December Wednesday

11 അടി സാന്റയുമായി കയർ കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ കയർകൊണ്ട് നിർമിച്ച സാന്റയുടെ രൂപം ചെയർമാൻ ജി വേണുഗോപാൽ 
അനാശ്ചാദനംചെയ്യുന്നു

ആലപ്പുഴ
ക്രിസ്‌മസ്‌ –- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ പൂർണമായും കയർകൊണ്ട് നിർമിച്ച സാന്റയുടെ രൂപം ചെയർമാൻ ജി വേണുഗോപാൽ അനാശ്ചാദനംചെയ്‌തു. കയർ കോർപറേഷന്റെ ആസ്ഥാനത്തിന് മുന്നിലെ കയർ പാർക്കിന് സമീപത്താണ് സാന്റയുടെ രൂപം സ്ഥാപിച്ചിട്ടുള്ളത്‌. ആലപ്പുഴ ചാത്തനാട്‌ തൈക്കാവ്‌ പുരയിടത്തിൽ സ്വദേശി അബ്‌ദുൽറഹിമാനാണ്‌ 11 അടി ഉയരത്തിൽ കൂറ്റൻ രൂപം നിർമിച്ചത്‌. നാല്‌ ദിവസമെടുത്ത്‌ തീർത്ത രൂപം നിർമിക്കാൻ ബന്ധുക്കളും കൂട്ടുകാരും സഹായിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top