അമ്പലപ്പുഴ
വണ്ടാനം മേരി ക്വീൻസ് പള്ളിയിൽ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ സൺഡേ സ്‌കൂൾ വിദ്യാർഥികളുടെ റോഡ് ഷോയും ഇതിന്റെ ഭാഗമായി നടന്നു. കേക്ക് മുറിച്ച് എച്ച് സലാം എംഎൽഎ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്‌തു.
റോഡ്ഷോയുടെ ഫ്ലാഗ് ഓഫും എംഎൽഎ നടത്തി. പള്ളി വികാരി ജോസഫ് ജെറി വാലയിൽ, പീറ്റർ സേർജ് വാലയിൽ, പ്രിൻസ് വി കമ്പിയിൽ, സജി തോമസ്, ബെന്നി എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ പള്ളിയിൽ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..