മാവേലിക്കര
കുട്ടനാട് ശുദ്ധജല പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുറക്കാട് മണക്കൽ പാടശേഖരം കൃഷിയോഗ്യമാക്കുക, വേമ്പനാട്ട് കായൽ ആഴംകൂട്ടി മാലിന്യമുക്തമാക്കുക, ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, കരുവാറ്റ മെഡിക്കൽ കോളേജിനെടുത്ത സ്ഥലം കൃഷിയോഗ്യമാക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമളകുമാരി, എം കെ പ്രഭാകരൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ, സി ശ്രീകുമാർ ഉണ്ണിത്താൻ, പി ഗാനകുമാർ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ജി അജയകുമാർ, ജെയിംസ് ശമുവേൽ, എസ് കെ ദേവദാസ് എന്നിവർ പങ്കെടുത്തു. സമ്മേളനശേഷം കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
കെ രാഘവന്‍ പ്രസിഡന്റ്,
എം സത്യപാലന്‍ സെക്രട്ടറി
മാവേലിക്കര
60 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ എക്‌സിക്യൂട്ടീവിനെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ രാഘവൻ (പ്രസിഡന്റ്), കെ കെ ഷാജു, ടി യശോധരൻ, കമലമ്മ ഉദയാനന്ദൻ, ജോസ് തോമസ് (വൈസ്‌പ്രസിഡന്റുമാർ). എം സത്യപാലൻ (സെക്രട്ടറി), എൻ സുധാമണി, സി പ്രസാദ്, പി രഘുനാഥ്, എൻ പി വിൻസന്റ് (ജോയിന്റ് സെക്രട്ടറിമാർ). എൻ സോമൻ (ട്രഷറർ). കെ നാരായണപിള്ള, വി പ്രഭാകരൻ, കെ കൃഷ്‌ണമ്മ, രുഗ്‌മിണി രാജു (ജില്ലാ എക്‌സിക്യൂട്ടീവ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..