27 December Friday

കുടുംബക്കല്ലറയിൽ ഒന്നിച്ച് മടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മാത്യൂസ് വർഗീസിന്റെയും കുടുംബത്തിന്റെയും മൃതദേഹം തലവടി നീരേറ്റുപുറം പടിഞ്ഞാറേക്കര മാർത്തോമ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‍കാരത്തിന് വച്ചപ്പോള്‍

ആലപ്പുഴ 

കഴിഞ്ഞതവണ നാട്ടിലെത്തിയപ്പോൾ കുടുംബക്കല്ലറ ഇല്ലാത്തതിനെക്കുറിച്ച്‌ പറഞ്ഞ മാത്യൂസ് വർഗീസ് ഇനി അന്ത്യവിശ്രമം കൊള്ളുന്നത് കുടുംബക്കല്ലറയിൽ. കല്ലറയുടെ കാര്യം ബന്ധുക്കളായ മോഹൻ ജെയിംസ് മുളയ്ക്കലിനോടും എം എ പ്രസാദ്‌കുട്ടിയോടും സംസാരിച്ചിരുന്നു. അടുത്ത തവണ വരുമ്പോൾ കല്ലറ പണിയണമെന്ന് ബന്ധുക്കളോട് പറഞ്ഞ ശേഷമാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്. മാത്യൂസിന്റെയും കുടുംബത്തിന്റെയും മരണവാർത്തയറിഞ്ഞ് മോഹനും പ്രസാദ്കുട്ടിയും തങ്ങളുടെ അപ്പനെയും അമ്മയെയും അടക്കിയ കല്ലറ വിട്ടുനൽകുകയായിരുന്നു. മാത്യൂസ് , തൊട്ടരികിലായി മകൻ ഐസക്, മകൾ ഐറിൻ, ഭാര്യ ലിനി എന്നിങ്ങനെയാണ് അടക്കം ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top