23 December Monday
സംസ്ഥാന അണ്ടർ 19 ചെസ്

ആദിനാഥും ജാൻവിയും ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

സംസ്ഥാന അണ്ടർ 19 ചെസ് മത്സരത്തിൽ ജേതാക്കളായ വിദ്യാർഥികൾ എച്ച് സലാം എംഎൽഎയ്‍ക്ക് ഒപ്പം

ആലപ്പുഴ
സംസ്ഥാന അണ്ടർ 19 ചെസ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ എറണാകുളത്തിന്റെ ആദിനാഥ് ഹരിലാലും വനിതാ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ജാൻവി അശോകും കരൂർ വൈശ്യാ ബാങ്ക് ട്രോഫി ജേതാക്കളായി. 
സഫൽ ഫാസിൽ, എ ഗിരിധർ, എസ്‌ ശ്രീഹരി എന്നിവർ ഓപ്പൺ വിഭാഗത്തിൽ രണ്ട്‌, മൂന്ന്‌, നാല് സ്ഥാനം നേടി. വനിതാവിഭാഗത്തിൽ വി ‍‍ഋതുപർണ, എൻ നിരഞ്ജന, മഞ്ജു മഹേഷ്  എന്നിവർ  രണ്ട്‌, മൂന്ന്‌, നാല് സ്ഥാനം നേടി. 
  സംസ്ഥാന സ്‌പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്‌നിക്കൽ കമ്മിറ്റിയാണ് ആലപ്പുഴ റിലയൻസ് മാളിൽ ടൂർണമെന്റ്‌ സംഘടിപ്പിച്ചത്. എച്ച് സലാം എംഎൽഎ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.  
കൺവീനർ ഡോ. വിനു ഭാസ്‌കർ അധ്യക്ഷനായി. ജില്ലാ സംഘാടക സമിതി ചെയർമാൻ പ്രവീൺ വിശ്വനാഥൻ, വൈസ് ചെയർമാൻ അനി സുധാകരൻ, കൺവീനർ ബിബി സെബാസ്റ്റ്യൻ, ആർ ലക്ഷ്മി, കരൂർ വൈശ്യാ ബാങ്ക് സീനിയർ മാനേജർ ജി കെ രാജേഷ്‌കുമാർ, റിലയൻസ് മാൾ മാനേജർ ശരത് രാജ്, ആർബിറ്റർ ഹരീഷ് ബി മേനോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top