കായംകുളം
എൽമെക്‌സ് മൈതാനിയിൽ നടക്കുന്ന എജിഡി കായംകുളം ഫെസ്‌റ്റിൽ തിരക്കേറുന്നു. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ഫെസ്‌റ്റിലേക്ക് പ്രവേശനം സൗജന്യമായിരുന്നു. ഓണമഹോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസം പകരുന്ന 13 റൈഡാണ് ഫെസ്‌റ്റിലുള്ളത്.
പറക്കുന്ന അണ്ണാന്‍, ആഫ്രിക്കന്‍ പൂച്ചകള്‍, മക്കാവു, കൊക്കാറ്റോ, ഗിനിപ്പന്നി, ആംസ്‌റ്റര്‍, ഇഗ്വാന, വിവിധ നിറങ്ങളിലുള്ള പക്ഷികളും മത്സ്യങ്ങളും, വിഷമില്ലാത്ത വളര്‍ത്തുപാമ്പുകള്‍ എന്നിങ്ങനെ നിരവധി ജീവജാലങ്ങള്‍ ഫെസ്‌റ്റിലെ അക്വേറിയത്തിലുണ്ട്. ഭക്ഷണ-, ശീതളപാനീയ സ്‌റ്റാളുകള്‍, വ്യാപാര സ്‌റ്റാളുകള്‍ എന്നിവയും ഫെസ്‌റ്റിലുണ്ട്. പ്രശസ്‌ത ഗായകരുള്‍പ്പെടുന്ന സ്‌റ്റേജ് പ്രോഗ്രാമുമുണ്ട്. പകൽ മൂന്നുമുതല്‍ രാത്രി 10 വരെയാണ് ഷോ.
ഒക്‌ടോബര്‍ ആറുവരെ ഫെസ്‌റ്റ് നീട്ടാന്‍ ആലോചിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയെ ഇക്കാര്യം അറിയിക്കുമെന്നും അനുമതി ലഭിക്കുമെങ്കില്‍ ഫെസ്‌റ്റ് നീട്ടുമെന്നും സംഘാടകസമിതി ചെയര്‍മാന്‍ ഷാജി കല്ലറയ്‌ക്കല്‍, കണ്‍വീനര്‍ റഹിം മാമൂട്ടില്‍, ഇവന്റ് മാനേജറും ഗ്ലോബല്‍ ഇന്ത്യാ ചെയര്‍മാനുമായ ഷമീര്‍ വളവത്ത് എന്നിവര്‍ പറഞ്ഞു. കൂട്ടമായി എത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും ഫീസില്‍ ഇളവുണ്ടാകുമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..