22 November Friday
മാലിന്യമുക്തം നവകേരളം

ജനകീയം, ക്ലീൻ കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയും പരിസരവും ശുചീകരിച്ച ജീവനക്കാരും ഹരിത കർമസേനാംഗങ്ങളും വിദ്യാർഥികളും

 ആലപ്പുഴ

കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയും പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായാണ്‌ കെഎസ്‌ആർടിസി ഡിപ്പോകളും പരിസരവും ശുചീകരിക്കുന്നത്‌.    
ആലപ്പുഴ നഗരസഭ, ശുചിത്വമിഷൻ, എസ്‌ഡി കോളേജിലെ എൻഎസ്‌എസ്, എൻസിസി യൂണിറ്റുകൾ, ആര്യാട് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ്‌ വളന്റിയര്‍മാര്‍, കെഎസ്‌ആർടിസി ജീവനക്കാർ എന്നിവരുൾപ്പെടെ നൂറോളം പേർ പങ്കാളികളായി. ആലപ്പുഴ ഹെഡ്ക്വാർട്ടേഴ്സ് എഒ വൈ ജയകുമാരി ഉദ്ഘാടനംചെയ്‌തു. എടിഒ എ അജിത്, നോഡൽ ഓഫീസർ ആർ രഞ്ജിത്, പി എസ്‌ ജയൻ, പ്രദീപ്, ഷാനിദ് അഹമ്മദ്, അജിത്കുമാർ എന്നിവർ നേതൃത്വം നൽകി. 
മാലിന്യമുക്തം കെഎസ്‌ആർടിസി കാമ്പയിൻ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ രണ്ടിന്‌ പൂർത്തീകരിക്കും. ശുചീകരിച്ച സ്ഥലങ്ങളിൽ പൂച്ചെടികൾ നട്ട്‌ ആകർഷകമാക്കും. പരിപാലനച്ചുമതല ജീവനക്കാർക്ക് വീതിച്ചുനൽകും. പൂച്ചെടികൾ സെന്റ്‌ ജോസഫ്സ് വനിതാ കോളേജിലെ വിദ്യാർഥികൾ ഡിപ്പോയിൽ എത്തി കൈമാറും. 
ഒക്ടോബർ രണ്ടിന്‌ മുമ്പ്‌ കൂടുതൽ ചവറു വീപ്പകൾ സ്ഥാപിച്ച് മാലിന്യം ശാസ്‌ത്രീയമായി തരംതിരിച്ച് ഹരിത കർമസേനയ്‌ക്ക്‌ കൈമാറും. 
ഹരിത ഓഫീസ് പ്രഖ്യാപനവും അന്ന് നടക്കും. ഡിപ്പോ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടം പെയിന്റടിച്ച് ചിത്രങ്ങൾ വരയ്‌ക്കും. പാഴ്‌വസ്‌തുക്കളിൽനിന്ന് ഇരിപ്പിടങ്ങൾ നിർമിക്കാനും പദ്ധതിയിടുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top