19 December Thursday
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

സംസ്‌കൃതി ഖത്തർ 
35 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ഖത്തറിലെ മലയാളി പ്രവാസി സംഘടനയായ സംസ്കൃതി വയനാട് ദുരിതാശ്വാസത്തിനു രണ്ടാം ഗഡുവായി നൽകിയ 25 ലക്ഷം രൂപ മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറുന്നു

ഹരിപ്പാട് 
വയനാട്‌ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഖത്തറിലെ പ്രവാസി സാമൂഹിക- സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി രണ്ടാംഗഡുവായി അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ഡയറക്‌ടർ ഇ എം സുധീർ, സംസ്‌കൃതി നേതാക്കളായ പി വിജയകുമാർ, വി വി ശിവാനന്ദൻ, രാജീവ്‌ രാജേന്ദ്രൻ, വി എം അനീഷ്  എന്നിവർ പങ്കെടുത്തു. സംസ്‌കൃതി ഖത്തർ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top