19 December Thursday
ഉല്ലാസക്കപ്പലിലേറ്റാൻ കെഎസ്‌ആർടിസി

ഡബിൾ ബെല്ലടിച്ച്‌ യാത്ര ഇന്ന്‌

അഞ്‌ജലി ഗംഗUpdated: Thursday Sep 26, 2024

നെഫർറ്റിറ്റി കപ്പൽ

ആലപ്പുഴ
ഹരിപ്പാട്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിലേക്ക്‌ വ്യാഴാഴ്ച യാത്ര ഒരുക്കും. രാവിലെ 10നാണ്‌ ഡിപ്പോയിൽ നിന്ന്‌ ഉല്ലാസയാത്ര. വൈകിട്ട്‌ നാലുമുതൽ രാത്രി ഒമ്പത്‌ വരെയാണ്‌ കടലിലൂടെ യാത്ര. 
  സംസ്ഥാന സർക്കാരിന്റെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷൻ വക ആഡംബര കപ്പലാണ്‌ നെഫർറ്റിറ്റി. പാട്ട്, നൃത്തം, കൂടാതെ സ്‌പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, മൂന്ന്‌ തിയേറ്റർ സൗകര്യങ്ങൾ കപ്പലിലുണ്ട്‌. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയുമുണ്ട്‌. ഒക്ടോബർ രണ്ടിന്‌ ആലപ്പുഴ, 23ന് ചേർത്തല, 25ന് മാവേലിക്കര  29ന് ഹരിപ്പാട് ഡിപ്പോകളിൽനിന്ന്‌ തുടർന്നും  യാത്രകളുണ്ടാകും. ബുക്കിങ്ങിന്‌,  ഹരിപ്പാട് -–- 94472 78494, മാവേലിക്കര -–-9447952127, ആലപ്പുഴ –-- 9447500997, ചേര്‍ത്തല –--9447708368. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top