കായംകുളം
ധാരണ പ്രകാരം കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. കൃഷ്‌ണപുരം പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ രാധാമണി രാജൻ സ്ഥാനം രാജിവയ്‌ക്കാത്തതിനെച്ചൊല്ലി ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നേതാക്കൾ തമ്മിലുള്ള വാക്കേറ്റം കെെയാങ്കളിയുടെ വക്കിലെത്തിയത്.
അവസാന ഒരു വർഷം കോൺഗ്രസിലെ ഹരി കോട്ടിരേത്തിന് നൽകാനായിരുന്നു ധാരണ. എന്നാൽ കാലാവധി കഴിഞ്ഞിട്ടും രാധാമണി രാജൻ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിനാലാണ് ഡിസിസി പ്രസിഡന്റ് യോഗം വിളിച്ച് കൂട്ടിയത്. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, മണ്ഡലം പ്രസിഡന്റുമാരായ കെ നാസറും പത്മകുമാറും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്.
മൂന്നുമാസം കൂടി വേണമെന്ന് രാധാമണി രാജൻ വാദം ഉന്നയിച്ചു. പഞ്ചായത്തിന്റെ വർക്കുകൾ പൂർത്തീകരിച്ച ശേഷമേ രാജിവയ്‌ക്കൂ എന്നും വാദിച്ചു. തർക്കം രൂക്ഷമായതിനെ തുടർന്ന് നവംബർ 20നുള്ളിൽ രാജിവയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..