30 October Wednesday

വി എസ് അജയനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

വി എസ് അജയൻ അനുസ്‌മരണ സമ്മേളനം സി കെ സദാശിവൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സിപിഐ എം നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന വി എസ് അജയന്റെ ആറാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. അനുസ്‌മരണ സമ്മേളനം സി കെ സദാശിവൻ ഉദ്ഘാടനംചെയ്‌തു. ഭക്ഷ്യധാന്യ കിറ്റ് വിതരണവും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. 
സംഘാടകസമിതി ചെയർമാൻ കെ ചെല്ലപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ, കെ പി മോഹൻദാസ്, പി സുരേഷ്‌കുമാർ, എസ് ഗോപിനാഥൻപിള്ള, എസ് മന്മഥൻപിള്ള, പി എസ് ശിവപ്രസാദ്, രാധിക സന്തോഷ്, ജിജോ ജോൺ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top