23 December Monday

ജി സുധാകരൻ ഏർപ്പെടുത്തിയ 
സ്‍കോളർഷിപ് വിതരണംചെയ്‍തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ജി സുധാകരന്‍ ഏര്‍പ്പെടുത്തിയ സ്‍കോളർഷിപ് ജി മധുസൂദനൻനായർ വിതരണംചെയ്യുന്നു

 

താമരക്കുളം  
ചത്തിയറ ഗവൺമെന്റ് എൽ പി സ്കൂളിൽ മുൻമന്ത്രിയും  പൂർവ വിദ്യാർഥിയുമായ ജി സുധാകരൻ  ഏർപ്പെടുത്തിയ  സ്കോളർഷിപ്പ് വിതരണം ഓണാട്ടുകര എത്ത്നിക് ഫുഡ് പ്രൊഡ്യൂസേഴ്സ്  കമ്പനി ചെയർമാൻ  ജി മധുസൂദനൻ നായർ നടത്തി. 
സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ജെ അബ്ദുൽ റഫീഖ്  അധ്യക്ഷനായി. ആർ ദീപ, എ സിന്ധു, എസ് ശ്രീജ, കെ രാജൻ പിള്ള, വി ഗീത, കെ എൻ ഗോപാലകൃഷ്ണൻ, ടി ജെ സജിത, എസ് ജമാൽ എന്നിവർ സംസാരിച്ചു. 
ജി സുധാകരൻ  1953 മുതൽ 1957 വരെയാണ്  ഈ സ്കൂളിൽ പഠിച്ചത്. എംഎൽഎ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ  പെൻഷൻ തുകയിൽ നിന്നും നിശ്ചിത തുക നീക്കി വച്ചാണ് കുട്ടികൾക്ക് എല്ലാവർഷവും സ്കോളർഷിപ്പ് നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top