അമ്പലപ്പുഴ
കുഞ്ഞ് ശ്രേയയെ തിരികെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നിർധന കുടുംബം സഹായം തേടുന്നു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ഇല്ലിച്ചിറ ഗംഗാഭവനിൽ സലിം –ബിന്ദു ദമ്പതികളുടെ മൂത്ത മകൾ ശ്രേയ (10) തലച്ചോറിൽ രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. തോട്ടപ്പള്ളി നാലുചിറ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
തിങ്കളാഴ്‌ച രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ തലകറങ്ങി വീണ ശ്രേയയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ അപസ്‌മാരം ബാധിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തി. തലച്ചോറിലാകെ രക്തവും വെള്ളവും വ്യാപിച്ചതിനാൽ കുട്ടിയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ വെള്ളം പൂർണമായി നീക്കുന്ന ചികിത്സയാണിപ്പോൾ നടക്കുന്നത്. ഇതിന് ശേഷമേ തുടർ ചികിത്സ നടക്കൂ.
അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രേയയുടെ ചികിത്സയ്‌ക്കായി 20 ലക്ഷത്തിൽപ്പരം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പെയിന്റിങ് തൊഴിലാളിയായ സലിമിനും കുടുംബത്തിനും ഈ തുക കണ്ടെത്താനാകില്ല. എസ് ബി ഐ പുറക്കാട് ശാഖയിലാരംഭിച്ച 67024072017- അക്കൗണ്ടിൽ സഹായം നൽകാം. ഐ എഫ് എസ് സി കോഡ് എസ് ബി ഐ എൻ.0070475. ഗൂഗിൾ പേ നമ്പർ - 8590877412. ഫോൺ: 7012572984
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..