23 December Monday

ആസ്ഥാനമന്ദിര 
നിർമാണത്തിന്‌ യൂണിയൻ 
27 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

എസ്എൻഡിപി യോഗം മാന്നാർ യൂണിയൻ ആസ്ഥാനമന്ദിരം നിർമാണ ഫണ്ടിലേക്ക് വനിതാസംഘം സമാഹരിച്ച 27 ലക്ഷം രൂപ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുന്നു

മാന്നാർ
മാന്നാർ എസ്എൻഡിപി യൂണിയന്റെ ആസ്ഥാനമന്ദിരനിർമാണ ഫണ്ടിലേക്ക് യൂണിയൻ വനിതാസംഘം ഭാഗ്യശ്രീ സമ്മാന പദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ ചെയർപേഴ്‌സൺ ശശികല രഘുനാഥ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി.  
യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അധ്യക്ഷനായി. എസ്എൻ ട്രസ്‌റ്റ്‌ ഭരണസമിതി അം​ഗം പ്രീതി നടേശൻ, കൺവീനർ അനിൽ പി ശ്രീരംഗം, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി ബി സൂരജ്, രാധാകൃഷ്‌ണൻ പുല്ലാമഠത്തിൽ, ടി കെ അനിൽകുമാർ, പ്രവദ രാജപ്പൻ, വിജയലക്ഷ്‌മി, സിന്ധു സുഭാഷ്, വസന്തകുമാരി, വി ബിനുരാജ്, സുഭാഷ് ചെങ്ങന്നൂർ, കെ മോഹനൻ എന്നിവർ സംസാരിച്ചു. 
കൺവീനർ പുഷ്‌പ ശശികുമാർ സ്വാഗതവും വൈസ്ചെയർപേഴ്‌സൺ ബിനി സതീശൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top