27 December Friday

ഈ മാതൃകയ്‌ക്ക്‌ പത്തരമാറ്റ്‌ തിളക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഹരിതകർമസേനാംഗങ്ങൾക്ക്‌ കളഞ്ഞുകിട്ടിയ മാല പഞ്ചായത്ത് പ്രസിഡന്റ്‌ എസ് അജയകുമാർ ഉടമയ്‌ക്ക്‌ കൈമാറുന്നു

തകഴി
കളഞ്ഞുകിട്ടിയ സ്വർണമാല ഹരിതകർമസേന അംഗങ്ങൾ ഉടമസ്ഥർക്ക് തിരികെ നൽകി. തകഴി പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങളായ റീന പ്രകാശ്, സുജാത എന്നിവർക്കാണ് അജൈവ മാലിന്യം ശേഖരിക്കുന്നതിന്‌ വാതിൽപ്പടി സേവനം നടത്തുന്നതിനിടയിൽ വഴിയിൽ കിടന്ന് ഒരുപവനോളം തൂക്കമുള്ള സ്വർണമാല കിട്ടിയത്. ഉടൻ തന്നെ ജോലി നിർത്തി പഞ്ചായത്ത് ഓഫീസിലെത്തി മാല കൈമാറി.
വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച സന്ദേശം കണ്ടാണ്‌ പിറ്റേന്ന് ഉടമസ്ഥരെത്തുന്നത്‌. മൂന്നാംവാർഡിൽ എടയാടി ചാക്കോച്ചന്റെ ചെറുമകന്റെ മാലയാണ് നഷ്‌ടപ്പെട്ടത്. മാല ഇവർക്ക്‌ കൈമാറി. പഞ്ചായത്ത് ഓഫീസിൽ ചേർന്ന അനുമോദനയോഗത്തിൽ റീന പ്രകാശിനെയും സുജാതയെയും പ്രസിഡന്റ്‌ എസ് അജയകുമാർ അനുമോദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top