22 December Sunday

വിദ്യാർഥികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കരുമാടി ഗവ. ഹൈസ്‌കൂളിൽ എക്‌സലൻഷ്യ - 2024 ജില്ലാ പഞ്ചായത്ത് 
സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്യുന്നു

തകഴി
 എടത്വ–- കരുമാടി കെ കെ കുമാരപിള്ള സ്‌മാരക ഗവ. ഹൈസ്‌കൂളിൽ പാഠ്യ- –-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. "എക്‌സലൻഷ്യ - 2024' ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്‌തു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു. എസ്എംഡിസി വൈസ്ചെയർപേഴ്സൺ എസ് റീന അധ്യക്ഷയായി.
തകഴി പഞ്ചായത്തംഗം മഞ്‌ജു വിജയകുമാർ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗം വീണാ ശ്രീകുമാർ, പ്രധാനാധ്യാപിക ബി ജയസന്ധ്യ, സ്‌കൂൾ എംപിടിഎ പ്രസിഡന്റ് സുമിത സുധീഷ്, അധ്യാപകരായ എസ് സജി, എം ശ്രീലക്ഷ്‌മി, എലിസബത്ത് ജോണി എന്നിവർ സംസാരിച്ചു. സ്‌കൂൾ പൊലീസ് കേഡറ്റ് റൂം അമ്പലപ്പുഴ സബ് ഇൻസ്‌പെക്‌ടർ അനീഷ്  ഉദ്‌ഘാടനംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top