23 December Monday

പുന്നപ്ര – വയലാർ രക്തസാക്ഷി അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പുന്നപ്ര – വയലാർ രക്തസാക്ഷി അനുസ്മരണത്തിൽ സിപിഐ എം 
ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് സംസാരിക്കുന്നു

അരൂർ
കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്‌മരണത്തിൽ കെ കെ പ്രഭു അധ്യക്ഷനായി.  ജി വേണുഗോപാൽ, ടി ജെ ആഞ്ചലോസ്, എസ് പ്രകാശൻ, പി ഐ ഹാരിസ്, സന്ധ്യബെന്നി, ആർ പൊന്നപ്പൻ, ടി വി ദേവദാസ്, കെ എസ് സുധീഷ്, പി ഡി ഗഗാറിൻ, കെ ഡി ഉദയപ്പൻ, എസ് ഷിജി, കെ സി ജേക്കബ്ബ്, ടി കെ സത്യാനന്ദൻ എന്നിവർ സംസാരിച്ചു.
  അരൂരിൽ രക്തസാക്ഷി അനുസ്‌മരണം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എം പി ബിജു അധ്യക്ഷനായി. ഡി സുരേഷ് ബാബു, സി വി ശ്രീജിത്ത്, പി എം അജിത് കുമാർ, സി പി പ്രകാശൻ, രാഖി ആന്റണി, കെ കെ അജയഘോഷ്, പി ആർ ഷാഹൻ, ചന്ദ്രിക സുരേഷ് എന്നിവർ സംസാരിച്ചു.
  കുത്തിയതോട് കെ ബി സജീവ് അധ്യക്ഷനായി. എൻ എസ് ശിവപ്രസാദ്, പി സലിംകുമാർ, പി സി ജോയി, ഗീതാ ഷാജി, ഒ ഐ സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
എഴുപുന്നയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണത്തിൽ എസ് അശോക് കുമാർ അധ്യക്ഷനായി. കെ പ്രസാദ്, പി എൻ മോഹനൻ ,ആർ ജീവൻ, പി എസ് സുജിൻ, വി ജി മനോജ്, രാജേശ്വരി ബാബു, വി കെ സൂരജ് , കെ ആർ അജയകുമാർ, വി ജി മനോജ് എന്നിവർ സംസാരിച്ചു.
കൊക്കോതമംഗലം 
പുന്നപ്ര–- വയലാർ–- മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി കൊക്കോതമംഗലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. വാരനാട് മാക്ഡവലിനു മുന്നിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്തു. വി എൻ ആനന്ദരാജ് അധ്യക്ഷനായി. എം വി സുധാകരൻ, ദീപ്തി അജയകുമാർ, എസ് പ്രകാശൻ, എ കെ പ്രസന്നൻ, പി ആർ ഷാജി, ജി ശശികല, വി കെ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
അരീപ്പറമ്പ്
പുന്നപ്ര–-വയലാർ മാരാരിക്കുളം രക്തസാക്ഷി അനുസ്‌മരണ സമ്മേളനം അരീപ്പറമ്പിൽ ജി കൃഷ്‌ണപ്രസാദ് ഉദ്ഘാടനംചെയ്‌തു. കെ പി മോഹനൻ അധ്യക്ഷനായി. ബി സലിം, ആർ സുഖലാൽ എന്നിവർ സംസാരിച്ചു. വി പി  സന്തോഷ് സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top