27 December Friday

കേരളത്തെ കേന്ദ്രം വരിഞ്ഞുമുറുക്കുമ്പോൾ
കോൺഗ്രസിന് മൗനം: പന്ന്യൻ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

മേനാശേരി രക്തസാക്ഷി ദിനാചരണ സമാപനസമ്മേളനത്തിൽ സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ 
സംസാരിക്കുന്നു

തുറവൂർ
ബിജെപിയും കോൺഗ്രസും തമ്മിൽ മൗനബന്ധമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അനഘാശയൻ നഗറിൽ (പൊന്നംവെളി ടൗൺ) മേനാശേരി രക്തസാക്ഷി വാരാചരണ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ വരിഞ്ഞു മുറുക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ കോൺഗ്രസ് മിണ്ടില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെ എതിർക്കുന്ന കോൺഗ്രസിന്‌ കേരളത്തിൽ മൗനം . ഇടതുപക്ഷ സർക്കാരിനെ ഒരു കാരണം ഉണ്ടാക്കി എതിർക്കണം. അതുമാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രധാനമന്ത്രി വയനാട്ടിൽ വന്നുപോയി. അവിടെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമായി ഒന്നും നൽകിയില്ല. കോൺഗ്രസിന്‌ ഒന്നം പറയാനില്ല.  ഇടതുപക്ഷം പിൻവാതിലിൽ അധികാരത്തിൽ വന്നവരല്ല. ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ചതാണ്. 
ഇടതുപക്ഷത്തെ തകർക്കാൻ  എല്ലാമാർഗങ്ങളിലൂടെയും കേന്ദ്രം ശ്രമിക്കുകയാണ്. അതിനു ഗവർണറെയും ഉപയോഗിക്കുന്നു. ഗവർണർ ചെയ്യുന്നതിനെല്ലാം കേന്ദ്രം ഓശാന പാടുന്നു. ഇവിടെയെല്ലാം കോൺഗ്രസിന്‌ മൗനമാണ്‌. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യൻ യൂണിയനിൽ ചേരണമെന്ന് നിലപാടെടുത്തത്‌ കമ്യൂണിസ്റ്റുകാരാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ്‌ പുന്നപ്ര–-വയലാർ സമരമെന്നും അദ്ദേഹം പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top