26 November Tuesday

ഹാൾമാർക്കിലും വ്യാജൻ; കരുതലോടെ സ്വർണവ്യാപാരികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024
ആലപ്പുഴ
വ്യാജ 916 ഹാൾമാർക്ക് ചെയ്ത സ്വർണാഭരണം കടകളിൽ വിൽപനയ്‌ക്ക് വരുന്നത് കരുതിയിരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയയിടങ്ങളിലെ  സ്വർണാഭരണശാലയിൽ വിൽപനയ്‌ക്കായി എത്തിച്ച സ്വർണം വ്യാപാരി വിലയ്‌ക്കെടുത്ത് പരിശോധിച്ചപ്പോൾ വ്യാജമായിരുന്നു. 
  കാസർകോടും കാഞ്ഞങ്ങാടുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ ആളാണ് വ്യാജസ്വർണം വില്പനക്ക് എത്തിച്ചത്. ലോട്ടസ് എന്ന പേരിലുള്ള ചെയിനാണ് വിൽപനയ്‌ക്ക്‌ കൊണ്ടുചെന്നത്.  വ്യാജ സ്വർണം വിൽക്കാൻ വരുന്നവരെ പൊലീസിൽ ഏൽപ്പിക്കണം. വ്യാജ സ്വർണം വിൽക്കാൻ വന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം പൊലീസിന് കൈമാറും. അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
  വ്യാജ സ്വർണം വിപണിയിലെത്തിക്കാൻ പ്രത്യേക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന്  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ നസീർ പുന്നക്കലും സെക്രട്ടറി കെ നാസറും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top