സ്വന്തം ലേഖകൻ
കഞ്ഞിക്കുഴി
സിപിഐ എം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം. സീതാറാം യെച്ചൂരി നഗറിൽ (പി പി സ്വാതന്ത്ര്യം കമ്യൂണിറ്റി ഹാൾ) കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു. സമ്മേളനം ചൊവ്വാഴ്‌ച സമാപിക്കും.
പ്രകടനമായെത്തിയ പ്രതിനിധികൾ സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുതിർന്ന അംഗം പി എസ് കുഞ്ഞപ്പൻ പതാക ഉയർത്തി. എം സന്തോഷ് കുമാർ രക്തസാക്ഷി പ്രമേയവും എസ് ദേവദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി ജി മോഹനൻ സ്വാഗതംപറഞ്ഞു. അഡ്വ. പി എസ് ഷാജി(കൺവീനർ), പ്രഭ മധു, എൻ ശ്രീകാന്ത്, എസ് ആരോമൽ, എ വി സലിംകുമാർ എന്നിവരാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി വേണുഗോപാൽ, അഡ്വ. കെ പ്രസാദ്, പി പി ചിത്തരഞ്‌ജൻ എംഎൽഎ എന്നിവർ പങ്കെടുത്തു. ഉച്ചയ്‌ക്കുശേഷം റിപ്പോർട്ടിൻമേൽ പൊതുചർച്ച നടന്നു. സമ്മേളനം ചൊവ്വാഴ്‌ചയും തുടരും. പൊതുചർച്ചയ്‌ക്കുള്ള മറുപടിക്കുശേഷം പുതിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..