23 December Monday

വിദേശത്തുനിന്ന് 6 പേർ; ഡൽഹിയിൽനിന്ന് 92

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 ആലപ്പുഴ

വിദേശത്തുനിന്ന് ആലപ്പുഴക്കാരായ ആറുപേരും ന്യൂഡൽഹിയിൽ നിന്ന് 92 പേരും ചൊവ്വാഴ്‌ച ജില്ലയിലെത്തി. മെൽബൺ–-കൊച്ചി വിമാനത്തിൽ ചൊവ്വാഴ്‌ച നെടുമ്പാശേരിയിൽ ഇറങ്ങിയവരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെന്ററില്‍ പ്രവേശിപ്പിച്ചു.  മൂന്നുവീതം പുരുഷന്മാരും സ്‌ത്രീകളുമുണ്ട്. ന്യൂഡൽഹിയിൽനിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ 75 പേരെ കെഎസ്ആർടിസിയില്‍ ജില്ലയിലെത്തിച്ചു. 74 പേരെ ഗ‌ൃഹനിരീക്ഷണത്തിലാക്കി. ഒരാളെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. 
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ 17 പേരെ കെഎസ്ആർടിസി ബസിൽ കായംകുളത്ത് എത്തിച്ചു. 16 പേരെ ഗ‌ൃഹനിരീക്ഷണത്തിലാക്കി. ഒരാളെ കോവിഡ് സെന്ററിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top