19 December Thursday

ഡോ. എം എസ് വല്യത്താനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ഡോ. എം എസ് വല്യത്താൻ അനുസ്മരണയോഗം പുന്നമൂട് അരമനയിൽ എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
അന്തരിച്ച ഹൃദയശസ്‌ത്രക്രിയാ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്‌ടറുമായ ഡോ. എം എസ് വല്യത്താനെ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയും തഴക്കര എജിപി ഫൗണ്ടേഷനും ചേർന്ന്‌ അനുസ്‌മരിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനം പുന്നമൂട് അമലഗിരി അരമനയിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. 
ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. മുരളീധരൻ തഴക്കര, ഡോ. ജി സി ഗോപാലപിള്ള, ചുനക്കര ജനാർദൻനായർ, ജയപ്രകാശ് വല്യത്താൻ, ഡോ. സോണിയ സുരേഷ്, ഡോ. സ്‌റ്റീഫൻ കുളത്തുംകരോട്ട് എന്നിവർ സംസാരിച്ചു. 
ഡോക്‌ടർ പഠിച്ച മാവേലിക്കര ഗവ. ബോയ്‌സ് സ്‌കൂളിൽ പിടിഎയും സ്‌റ്റാഫ് കൗൺസിലും ചേർന്ന്‌ സംഘടിപ്പിച്ച അനുസ്‌മരണയോഗം കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി മാനേജിങ് ഡയറക്‌ടർ ഡോ. രവിശങ്കർ ഉദ്ഘാടനംചെയ്‌തു. എസ് രാജേഷ് അധ്യക്ഷനായി. കോശി ജോൺ, ജയപ്രകാശ് വല്യത്താൻ, പിടിഎ പ്രസിഡന്റ് ജി സോമനാഥ്, പ്രിൻസിപ്പൽ ആർ ബിന്ദു, പ്രഥമാധ്യാപിക കെ എസ് ശ്രീലത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പാർവതി മീര, എസ് ഉമ, കെ രാജേന്ദ്രൻ, കെ ശിവദാസൻ, എം അരുൺകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top