21 December Saturday
നെഹ്‌റുട്രോഫി വള്ളംകളി

പരിശീലനത്തുഴച്ചിൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വെപ്പ് എ ഗ്രേഡ് വള്ളം അമ്പലക്കടവൻ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ

മങ്കൊമ്പ്
വള്ളംകളി പ്രേമികളിൽ ആവേശം നിറച്ച് വെപ്പ് എ ഗ്രേഡ് വള്ളമായ അമ്പലക്കടവൻ നെഹ്റു ട്രോഫി ജലമേളയ്ക്കായി പരിശീലന തുഴച്ചിൽ ആരംഭിച്ചു. ന്യൂ കാവാലം ബോട്ട് ക്ലബ്ബും എമിറേറ്റ്സ് വേണാട്ടുകാട് ചേന്നങ്കരിയും സംയുക്തമായാണ് അമ്പലക്കടവനിൽ മത്സരിക്കുന്നത്. 
കാവാലം ജങ്ഷന് സമീപം ന്യൂ കാവാലം ബോട്ട് ക്ലബ്‌ രക്ഷാധികാരി ശ്രീകുമാർ നായർ പരിശീലനത്തുഴച്ചിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോഷിമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. 
ന്യൂ കാവാലം ബോട്ട് ക്ലബ്ബ് പ്രസിഡന്റ്‌ പി പി കണ്ണൻ അധ്യക്ഷനായി. ഹരികൃഷ്ണൻ കാവാലം, ശിവദാസ് ആതിര, കെ സി സാബു എന്നിവർ സംസാരിച്ചു. വള്ളംകളി രംഗത്തെ സംഭാവനകൾക്ക് പത്രോസ് പുതുപ്പറമ്പ്, ജോർജ് മുണ്ടുപറമ്പ് എന്നിവരെ ആദരിച്ചു. ടീം കോ–-ഓർഡിനേറ്റർ സുബിൻ സിറിയക്ക് സ്വാഗതവും ലീഡിങ് ക്യാപ്റ്റൻ ജിനു കാവാലം നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top