22 November Friday

അനധികൃത നിലംനികത്തൽ 
തടഞ്ഞ്‌ കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വെട്ടിശേരി പാടത്തെ അനധികൃത നിലംനികത്തൽ തടഞ്ഞ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി 
എം സത്യപാലന്റെ നേതൃത്വത്തിൽ കൊടിനാട്ടുന്നു

ഹരിപ്പാട് 
കുമാരപുരത്ത് അനധികൃത നിലംനികത്തൽ കെഎസ്‌കെടിയു തടഞ്ഞു. പഞ്ചായത്ത്‌ മൂന്നാം വാർഡിലെ വെട്ടിശേരി പാടത്തിന്റെ ഭാഗമായ ഒരേക്കറോളം നിലമാണ് അനധികൃതമായി നികത്താൻ ശ്രമിച്ചത്‌. ജില്ലാ സെക്രട്ടറി എം സത്യപാലന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടി നാട്ടി പ്രതിഷേധിച്ചു.  
ഒരു വിഭാഗം റവന്യൂ അധികൃതരും ഭൂമാഫിയയും ചേർന്ന് ഭൂമി തരം മാറ്റലിന്റെ മറവിലാണ്‌ നികത്തൽ. നീരൊഴുക്ക് തടസപ്പെടുത്തി ഓടയടക്കം നികത്തുന്നതുമൂലം നൂറു കണക്കിന് കുടുംബങ്ങൾ വെള്ളത്തിൽ മുങ്ങും. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഭാരവാഹികൾ പറഞ്ഞു. അനധികൃതമായി നിലം നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സിപിഐ എം കുമാരപുരം വടക്ക് ലോക്കൽ സെക്രട്ടറി ആർ രതീഷ്, ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് സാലി, കെഎസ്‌കെടിയു മേഖലാ സെക്രട്ടറി വി ഉദയൻ, പ്രസിഡന്റ് യു പ്രദീപ്, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് നീതീഷ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top