മങ്കൊമ്പ്
മുട്ടാർ സെൻട്രൽ റോഡിന്റെയും കിടങ്ങറ ആർച്ച് പാലത്തിന്റെയും നിർമാണവുമായി ബന്ധപ്പെട്ട രണ്ടുവർഷമായി മുടങ്ങിക്കിടന്നിരുന്ന കെഎസ്‌ആർടിസി സർവീസ് വെള്ളിമുതൽ പുനരാരംഭിച്ചു. തോമസ് കെ തോമസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. മുട്ടാർ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് സർവീസ് പുനരാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുരമ്യ, വൈസ്‌പ്രസിഡന്റ് ബോബൻ ജോസ്, വെളിയനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബീന ജോസഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..