22 December Sunday

എൽഡിഎഫ്‌ സ്ഥാനാർഥി പര്യടനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ചെറിയനാട് പഞ്ചായത്ത് നാലാം വാർഡ് അരിയന്നൂർശേരി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി 
പി ഉണ്ണികൃഷ്‌ണൻനായരുടെ പര്യടനം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ ആർ രാധാബായി ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്ത് നാലാം വാർഡ് അരിയന്നൂർശേരി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി ഉണ്ണികൃഷ്‌ണൻനായരുടെ പര്യടനം ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ ആർ രാധാബായി ഉദ്ഘാടനംചെയ്‌തു. അരിയന്നൂർശേരി ഗ്രാമത്തിൽ നടന്ന യോഗത്തിൽ വി ജി ഗിരീഷ് അധ്യക്ഷനായി. 
സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ്, വി കെ വാസുദേവൻ, ജി വിവേക്, മഞ്‌ജു പ്രസന്നൻ, കെ എസ് ഗോപിനാഥൻ, കെ എസ് ഷിജു, കെ പി മനോജ് മോഹൻ എന്നിവർ സംസാരിച്ചു. രണ്ടാലുംമൂട്ടിൽ നടന്ന സമാപനസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top