17 November Sunday

വികസന സന്ദേശജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വികസന സന്ദേശജാഥ സമാപനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
മാന്നാർ പഞ്ചായത്തിലെ 11ാം വാർഡിൽ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം വികസന സന്ദേശ ജാഥയും ബുത്തുതല സ്വീകരണ പര്യടനവും സമാപിച്ചു. ചെമ്പകമന്ദിരം ജങ്ഷനിൽ നിന്നാരംഭിച്ച ജാഥ പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് ടി വി രത്നകുമാരി അധ്യക്ഷയായി.  വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം എ മഹേന്ദ്രൻ, കമ്മിറ്റി അം​ഗങ്ങളായ കോശി അലക്സ്, പുഷ്പലത മധു, ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, കെ പ്രശാന്ത് കുമാർ, ജി രാമകൃഷ്ണൻ, കെ നാരായണപിള്ള, പി എൻ ശെൽവരാജൻ, ബി കെ പ്രസാദ്, ടി സുകുമാരി, സി പി സുധാകരൻ, മുഹമദ് ഷാനി, കുര്യൻ മാനാമ്പുറത്ത്, സുരേഷ് കലവറ, കെ പി പ്രദീപ്, കെ എം സഞ്ചുഖാൻ, ടി എ ബെന്നികുട്ടി, ആർ സഞ്ജീവൻ, ഡി ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ആർ സുരേന്ദ്രൻ, സുരേഷ് മത്തായി, പഞ്ചായത്ത് പ്രസിഡ​ന്റുമാരായ വിജയമ്മ ഫിലേന്ദ്രൻ, എം ജി ശ്രീകുമാർ അം​ഗങ്ങളായ വി ആർ ശിവപ്രസാദ്, സലിം പടിപുരയ്ക്കൽ, മാത്യൂ ജി മനോജ്, സ്ഥാനാർഥി സജുതോമസ് എന്നിവർ സംസാരിച്ചു. കോട്ടയം സിറ്റിയിൽ നടന്ന സമാപന സമ്മേളനം എം എസ് അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top