മങ്കൊമ്പ്
ജൂബിലിവർഷത്തിൽ പുന്നമടയിലെ താരമാകാൻ ചമ്പക്കുളം ചുണ്ടൻ നീരണിഞ്ഞു. ഒരു കാലത്ത് നെഹ്റു ട്രോഫിയിലെ രാജാവായിരുന്നു ചമ്പക്കുളം ചുണ്ടൻ. നാലു തവണ പുതുക്കി പണിത ചുണ്ടൻ എട്ടുതവണയാണ് നെഹ്റു ട്രോഫി കരസ്ഥമാക്കിയത്. എന്നാൽ കാലപഴക്കത്തെ തുടർന്ന് ഈ ചുണ്ടൻ വള്ളം തിരുവനന്തപുരം യു എസ് ടി ഗ്ലോബൽ കമ്പിനിക്ക് കൈമാറി. തുടർന്ന് 2014ൽ ചമ്പക്കുളം പുത്തൻ ചുണ്ടൻ നിർമിച്ചു. ആ വർഷം യുബി സി കൈനകരിയിലുടെ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
ഇത്തവണ ചമ്പക്കുളം ചുണ്ടനെ മത്സരത്തിനായി പുന്നമട കായലിൽ എത്തിക്കുന്നത് പി ബി സി പുന്നമടയും - അത്‌ലറ്റിക്കോ ഡി ആലപ്പിയും സംയുക്തമായിട്ടാണ്. ഇതിനായുളള ചമ്പക്കുളം ചുണ്ടന്റെ നീരണിയിൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ 7ന് നടന്നു. നീരണിയൽ ചടങ്ങിന് മുഖ്യാതിഥിയായി നടൻ ടോവിനോ തോമസ് പങ്കെടുത്തു. ക്യാപ്റ്റൻ സന്തോഷ് ടി കുരുവിള, പി ബി സി ബ്ലോക്ക് ഭാരവാഹികൾ, ചമ്പക്കുളം ബോട്ട് ക്ലബ് ഭാരവാഹികളും നീരണിയൽ ചടങ്ങിൽ പങ്കെടുത്തു. ചമ്പക്കുളം ബോട്ട് ക്ലബ് ഭാരവാഹികളായ മാത്യു ജോസഫ് മാപ്പിളശേരി, കുഞ്ചപ്പൻ മുണ്ടക്കൽ, ഷീബു എബ്രഹാം എന്നിവരും പുന്നമട ബോട്ട് ക്ലബ് ഭാരവാഹികളായ തോമസ് ജോസഫ് നെടിയാം പറമ്പിൽ,അഡ്വ കുര്യൻ ജെയിംസ് കടവിൽ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..