08 September Sunday
കാൻസർ ബോധവൽക്കരണവുമായി കുടുംബശ്രീ

ശ്രദ്ധ ആദ്യഘട്ടം 2 ബ്ലോക്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കുടുംബശ്രീ ശ്രദ്ധ കാൻസർ ബോധവല്‍ക്കരണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നടത്തുന്നു

 ആലപ്പുഴ
‘ശ്രദ്ധ' കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ആദ്യഘട്ടത്തിൽ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ലോക്കുകളിൽ ആരംഭിക്കും. സ്‌തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ച്‌ സ്‌ത്രീകൾക്ക് അവബോധം നൽകുക, കാൻസർ നിർണയത്തിനും വിദഗ്ധ ചികിത്സയ്‌ക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യം. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ എഫ്എൻഎച്ച്ഡബ്ല്യു (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് വാട്ടർ ആൻഡ് സാനിട്ടേഷൻ) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 
ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ബ്ലോക്കിലെ എല്ലാ വാർഡുകളിലും മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമാക്കും. മെഡിക്കോൺ റിസോഴ്സ്‌പേഴ്സൺ, അയൽക്കൂട്ടത്തിലെ ജെൻഡർ പോയിന്റ് പേഴ്സൺ, തെരഞ്ഞെടുത്ത അയൽക്കൂട്ട അംഗം എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് അവബോധ ക്ലാസ് നൽകും. 
 ഇതോടൊപ്പം പ്രാഥമിക സ്‌ക്രീനിങ്ങും നടത്തും. ഇത്‌ രണ്ടും എല്ലാ വാർഡുകളിലും പൂർത്തിയാകുന്ന മുറയ്‌ക്ക്‌ മെഡിക്കോണുമായി സഹകരിച്ച് ബ്ലോക്ക്തലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രാഥമിക പരിശോധന നൽകും.  ക്യാമ്പുകൾ വഴി രോഗം സ്ഥിരീകരിച്ചവർക്ക് പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർചികിത്സ ലഭ്യമാക്കും. കുടുംബശ്രീ സ്‌നേഹിത, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവ മുഖേന ആവശ്യമായ മാനസിക പിന്തുണയും കൗൺസലിങ്ങും നൽകും. രോഗനിർണയം നടത്തിയ അംഗങ്ങൾക്ക് തുടർ ചികിത്സയ്‌ക്കുള്ള നിർദേശങ്ങൾ മെഡിക്കോൺ ടീമിന്റെ സഹായത്തോടെ ലഭ്യമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top