23 December Monday

സ്വപ്‌നം യാഥാർഥ്യം, 
സുധയമ്മയ്‌ക്കും ‘ലൈഫ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

സുധയമ്മയ്‍ക്ക് വീടിന്റെ താക്കോൽ പ്രസിഡന്റ്‌ എസ് പവനനാഥൻ കൈമാറുന്നു

കായംകുളം
സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ദേവികുളങ്ങര പഞ്ചായത്ത് 12–-ാം വാർഡിൽ ക്‌ടായിത്തറയിൽ വീട്ടിൽ സുധയമ്മ. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലാണ്‌ കലാരംഗത്തെ നിറസാന്നിധ്യമായ ഇവർക്ക്‌ വീടെന്ന തണലൊരുങ്ങുന്നത്‌. 
  ദേവികുളങ്ങരയിലെ കലാ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ സുധയമ്മ നൃത്താധ്യാപികയാണ്. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ മേഖലകളിൽ നിരവധി വിദ്യാർഥികളെ കലാരംഗത്തേക്ക് ചുവടുവയ്‌ക്കാൻ പ്രാപ്‌തരാക്കി. നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ പ്രസിഡന്റ്‌ എസ് പവനനാഥൻ കൈമാറി. സ്ഥിരംസമിതി അധ്യക്ഷരായ രേഖ, രജനി ബിജു, പഞ്ചായത്ത് അംഗങ്ങളായ സ്വാമിനാഥൻ, ചിത്രലേഖ, രാധാകൃഷ്‌ണൻ, പഞ്ചായത്ത്‌ അസിസ്‌റ്റന്റ് സെക്രട്ടറി സുഭാഷ്, വിഇഒമാരായ യദു, സന്ദീപ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top