23 December Monday

വൈദികൻ മാമ്മൂടന്റെ നായകൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ഫാ. ജോസഫ്‌ ചെമ്പിലകം ക്യാപ്റ്റനായി മാമ്മൂടനിൽ നടത്തുന്ന പരിശീലനം

മങ്കൊമ്പ് 
നെഹ്റുട്രോഫി ജലമേളയിൽ മാറ്റുരയ്‌ക്കാൻ വൈദികന്റെ നേതൃത്വത്തിലുള്ള ടീം സജ്ജം. കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് ചെമ്പിലകമാണ്‌  ഇരുട്ടുകുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ ക്യാപ്റ്റനായി എത്തുന്നത്. കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബാണ്‌ മാമ്മൂടനിൽ ജലപ്പോരിനിറങ്ങുന്നത്‌. യുവജനങ്ങള്‍ക്കിടയിൽ  മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും ഉപയോഗം വർധിക്കുന്നതിനാൽ ഇതിൽനിന്ന്‌ ശ്രദ്ധ തിരിച്ച്  ഭാവിയെപ്പറ്റി ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമായി  ജലമേളയെ മാറ്റാൻ ലക്ഷ്യമിട്ടാണ്‌ ക്യാപ്‌റ്റനാവുന്നതെന്ന്‌ ഫാ. ജോസഫ്‌ ചെമ്പിലകം പറഞ്ഞു. 
  ചമ്പക്കുളത്ത്  നടന്ന ജലോത്സവത്തിൽ മാമ്മൂടൻ ഒന്നാം  സ്ഥാനം നേടിയിരുന്നു.  നാല്  പതിറ്റാണ്ടായി മത്സരരംഗത്തുള്ള  മാമ്മൂടൻ പുതുക്കിപ്പണിയാൻ  ഉളികുത്തിയത്  2018 മാർച്ച്‌ 12 നാണ്. 2019  ആഗസ്റ്റ് 19 ന്‌ നീരണിഞ്ഞു. 51 തുഴക്കാരും മൂന്നുവീതം അമരക്കാരും നിലയാളുകളുമാണ്‌ വള്ളത്തിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top