24 December Tuesday

മാന്നാർ നായർ സമാജം ജന്മദിനം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

മാന്നാർ നായർ സമാജത്തിന്റെ 122–--ാം ജന്മദിനാഘോഷം കേരള കലാമണ്ഡലം വൈസ്‌ചാൻസലർ ഡോ. ബി അനന്തകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
മാന്നാർ നായർ സമാജത്തിന്റെ 122–--ാം ജന്മദിനാഘോഷം കേരള കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി അനന്തകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. നായർ സമാജം പ്രസിഡന്റ് എ ഹരീന്ദ്രകുമാർ അധ്യക്ഷനായി. 
എയർ വൈസ്‌മാർഷലായി വിരമിച്ച കുരട്ടിശേരി പടിപ്പുരയ്‌ക്കൽ തെക്കേതിൽ പി കെ ശ്രീകുമാർ, അപകടത്തിൽ തീപിടിച്ച സ്‌കൂൾബസിൽനിന്ന്‌ കുട്ടികളെ രക്ഷപ്പെടുത്തിയ ഡ്രൈവർ കുരട്ടിക്കാട് കുമാർസദനത്തിൽ കെ സി ശ്രീകുമാർ, സിഎ പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടമ്പേരൂർ പാമ്പാലയിൽ നന്ദു നാരായണൻ എന്നിവരെ ആദരിച്ചു. ഡോ. കെ ബാലകൃഷ്‌ണപിള്ള, കെ ജി വിശ്വനാഥൻനായർ, പി കെ ശ്രീകുമാർ, പി ആർ ഹരികുമാർ, എൽ പി സത്യപ്രകാശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top