23 December Monday

റോഡ്‌ വികസനം പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ചാലപ്പള്ളി പാലം ചിറകുളങ്ങര പള്ളി റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തികളുടെ പൂർത്തീകരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
നഗരസഭ വാർഡ് 38, 40 ൽ കൂടി കടന്ന് പോകുന്ന ചാലപ്പള്ളി പാലം ചിറകുളങ്ങര പള്ളി റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം യു പ്രതിഭ എംഎൽഎ നടത്തി. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് പുനരുദ്ധിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല . റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ വിനിയോഗിച്ച് ചെമ്മക്കാട്ട് മുതൽ ചിറക്കുളങ്ങര പള്ളി വരെയുള്ള റോഡ് ഒന്നാംഘട്ടത്തിൽ പുനരുദ്ധരിച്ചിരുന്നു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ്, കൗൺസിലർമാരായ  ഷാമില അനിമോൻ, ഫർസാന ഹബീബ്,ഷീബ ഷാനവാസ്, റജി മാവനാൽ, ഹരിലാൽ,മായാ രാധാകൃഷ്ണൻ,ഗംഗാദേവി സംഘാടക സമിതി ഭാരവാഹികളായ കെ ശിവപ്രസാദ്, പത്മാക്ഷൻ, വി സുദേവൻ തുടങ്ങിയവർ പങ്കെടുത്തു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top