29 December Sunday

കുരുന്നുകൾക്ക് ഇനി 
കയർമെത്തകളിൽ ഉറങ്ങാം...

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കായംകുളം മണ്ഡലത്തിലെ അങ്കണവാടിക്കുട്ടികൾക്ക് വാങ്ങിനൽകിയ കയർമെത്തകൾ യു പ്രതിഭ എംഎൽഎ വിതരണംചെയ്യുന്നു

കായംകുളം
കായംകുളം മണ്ഡലത്തിലെ 223 അങ്കണവാടികളിലെ 1981 കുട്ടികൾക്കായി കയർ മെത്തകൾ വാങ്ങി നൽകി.  യു പ്രതിഭ എംഎൽഎ പ്രത്യേക വികസന നിധിയിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കയർമെത്തകൾ വാങ്ങിയത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ  യു പ്രതിഭ  മെത്തകൾ വിതരണം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ദീപ അധ്യക്ഷയായി. ചടങ്ങിൽ  നഗരസഭ അധ്യക്ഷ പി ശശികല, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി ,മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിരാ ദാസ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി സുധാകര കുറുപ്പ്,  എൽ ഉഷ,  ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശശിധരൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം എ തമ്പി, ശിശു വികസന പദ്ധതി ഓഫീസർമാരായ കെ ടി ഷീബ , സാഹിനി, സി ബീന, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top