22 December Sunday

നിർവഹണസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

മുതുകുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ലോഗോ പ്രസിഡന്റ് ഡി അംബുജാക്ഷി പ്രകാശിപ്പിക്കുന്നു

 
കാർത്തികപ്പള്ളി 
മുതുകുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ബ്ലോക്ക്‌ തല നിർവഹണസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. 
വൈസ്‌പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ കെ എസ് രാജേഷ്, ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ കെ ഇ വിനോദ് എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ജ്യോതിപ്രഭ, എൽ ഉഷ, എം കെ വേണുകുമാർ, എസ് പവനനാഥൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എം ജനുഷ, ഗീത ശ്രീജി, കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടൻ, ബ്ലോക്ക് അസിസ്‌റ്റന്റ് സെക്രട്ടറി മുഹമ്മദ്‌ ഇസ്‌മയിൽ, നവകേരള മിഷൻ റിസോഴ്‌സ്‌പേഴ്സൺ ടി കെ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ശുചിത്വസംരക്ഷണ പ്രതിജ്ഞയും സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ലോഗോ പ്രകാശനവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top