19 December Thursday

പുഷ്‍പസേനന്‍നായരെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

പുഷ്‍പസേനന്‍നായർ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആര്‍ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ 
ആർഎസ്എസുകാർ കൊലപ്പെടുത്തിയ പുഷ്പസേനൻനായരുടെ 41–-ാമത് രക്തസാക്ഷിദിനം സിപിഐ എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആചരിച്ചു. കുരട്ടിക്കാട് പൈനുംമൂട് ജങ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാകമ്മിറ്റി അംഗം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അം​ഗം പി എൻ ശെൽവരാജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അം​ഗം പുഷ്പലത മധു അനുസ്മരണ പ്രഭാഷണം നടത്തി. 
സി പി സുധാകരൻ, കെ നാരായണപിള്ള, ബി കെ പ്രസാദ്, കെ എം അശോകൻ, കെ എം സഞ്ജുഖാൻ, കെ പ്രശാന്ത്, ആർ അനീഷ്, പി എ അൻവർ, പി ജി അനന്തകൃഷ്ണൻ, എ എം അൻസാർ എന്നിവർ സംസാരിച്ചു. മാന്നാർ പോസ്റ്റ് ഓഫീസ് പടിക്കലിൽ നിന്നും അനുസ്മരണ റാലിയും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top