22 December Sunday

കെഎസ്‌കെടിയു ഗൃഹസന്ദർശന 
കാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കെഎസ്‍കെടിയു ഗൃഹസന്ദർശന കാമ്പയിന് എണ്ണയ്ക്കാട് ഗ്രാമം പനയിടതറ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ സുധാമണി പങ്കെടുത്ത് അഭിപ്രായം തേടുന്നു

മാന്നാർ
കെഎസ്‌കെടിയു മാന്നാർ ഏരിയയിൽ ഗൃഹ സന്ദർശന കാമ്പയിന് തുടക്കമായി. എണ്ണയ്ക്കാട് ഗ്രാമം പനയിടതറ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ സുധാമണി ഉദ്ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി ആർ സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം ശോഭാ മഹേശ്വരൻ, മധുസൂദനൻ എന്നിവർ പങ്കെടുത്തു. 
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ നാരായണപിള്ള, കെ എം അശോകൻ, ടി ജി മനോജ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ സുരേഷ്‌കുമാർ, കെ ഓമനക്കുട്ടൻ, ഇ എൻ നാരായണൻ, ഷൺമുഖൻ എന്നിവർ വിവിധ നഗറുകളിലെത്തി അഭിപ്രായങ്ങൾ തേടി. വരും ദിവസങ്ങളിൽ മാന്നാർ ഏരിയായിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top