ചേർത്തല
ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ ഡിജി കേരള പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികൾക്ക് സാങ്കേതികവിദ്യയിൽ പരിശീലനംനൽകി. പള്ളിപ്പുറം എൻജിനിയറിങ് കോളേജ് നാഷണൽ സർവീസ് സ്‌കീം സഹകരണത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
ഗ്രാമവാസികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യംചെയ്യാത്തവർ ആരൊക്കെയെന്നറിയാൻ ആദ്യഘട്ടത്തിൽ കണക്കെടുപ്പ് നടത്തിയിരുന്നു. അതുവഴി കണ്ടെത്തിയ ഡിജിറ്റൽ സാക്ഷരതയില്ലാത്തവർക്കാണ് പരിശീലനം നൽകിയത്. സ്‌മാർട്ട്ഫോൺ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് പ്രായോഗിക പരിശീലനംനൽകി.
പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, വൈസ് പ്രസിഡന്റ് ഷിൽജ സലിം, സെക്രട്ടറി ജെ സന്തോഷ്, എസ് സോജിത്ത്, വി എം രതീഷ് എന്നിവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..