23 December Monday

കബഡിയിൽ ചേർത്തല
ഗവ. ഗേൾസിന്‌ ആധിപത്യം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

റവന്യുജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ വിഭാഗങ്ങളിലും ജേതാക്കളായ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസ്‌ ടീം

ചേർത്തല
റവന്യുജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിന്‌ സമ്പൂർണ ആധിപത്യം. മണ്ണാറശാല ഗവ. യുപിഎസിലാണ്‌ മത്സരം നടന്നത്‌. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇവർ ആധിപത്യംനേടി. ഏകപക്ഷീയ വിജയമാണ് മൂന്ന്‌ ടീമുകളും കൊയ്‌തത്. 
 
സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആറുപേർ വീതവും സീനിയർ വിഭാഗത്തിൽ ഏഴുപേരും ജില്ലാടീമിൽ ഇടംനേടി. സ്‌കൂൾ കായികാധ്യാപകൻ പ്രസാദും സെവൻഹീറോസ് കബഡി ക്ലബ്‌ താരങ്ങളായ എം എസ് സിജു, എസ് മുകേഷ്., കെ വി സുജീഷ്, പി എസ് രതീഷ് എന്നിവരാണ് പരിശീലകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top