22 December Sunday

വെനീസിലെ വിസ്മയങ്ങൾ യാത്ര സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്കുൾ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വെനീസിലെ വിസ്മയങ്ങൾ’ യാത്ര

ആലപ്പുഴ 
സഞ്ചാരം വിനോദമാക്കി വെനീസിലെ വിസ്മയങ്ങൾ കണ്ട്  ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്കുളിലെ കുട്ടികൾ. ലോകവിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി സ്കൂളിലെ സാംസ്കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കിഴക്കിന്റെ വെനീസ് എന്ന വിശേഷണമുള്ള ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകൾ  അറിയാനും, വിനോദ സഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ  ചരിത്രപരമായ വിശേഷങ്ങൾ ശേഖരിക്കുവാനുമായിരുന്നു യാത്ര. പ്രഥമാധ്യാപകൻ  പി ‍ഡി ജോഷി, കോ–ഓർഡിനേറ്റർ കെ കെ ഉല്ലാസ്, ലറ്റീഷ്യ അലക്സ്, കെ ഒ ബുഷ്റ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top