കായംകുളം
പുതുപ്പള്ളി പമ്പ് ഹൗസിൽ പുതിയതായി നിർമിച്ച കുഴൽക്കിണർ പ്രവർത്തനമാരംഭിച്ചു. ഇതോടെ ദേവികുളങ്ങര പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. നിലവിലുണ്ടായിരുന്ന കുഴൽക്കിണർ കാലപഴക്കത്താൽ തകരാറിലാവുന്നത് സ്ഥിരമാണ്. മണ്ണിടിച്ചിൽ മൂലം പമ്പിങ് നിർത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി. യു പ്രതിഭ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9,30,000രൂപ ഭൂജല വകുപ്പിന് നൽകിയാണ് കുഴൽക്കിണർ യാഥാർഥ്യമാക്കിയത്. അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി നാലുലക്ഷംരൂപ കേരള വാട്ടർ അതോറിറ്റിക്ക് അടച്ചു. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കുഴൽക്കിണർ നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്തിലെ 15വാർഡിലും പ്രയോജനം ലഭിക്കും.
പുതിയതായി നിർമിച്ച കുഴൽ ക്കിണർ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അംബുജാക്ഷി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, മിനി മോഹൻ ബാബു, അംഗങ്ങളായ ചിത്രലേഖ, രജനി ബിജു, ഇ ശ്രീദേവി, പ്രസാദ്, ഭൂജല വകുപ്പ് ചാർജ്മാൻ സനൽ, ജല അതോറിറ്റി കായംകുളം അസി. എൻജിനീയർ ശ്രീകുമാർ, ഡിവിഷൻ അക്കൗണ്ട്സ് ഓഫീസർ പ്രമോജ് എസ് ധരൻ, എച്ച്ഒ എസ് പ്രമോദ്, ഓവർസീയർ മാനസി മോഹൻലാൽ, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, ബ്രാഞ്ച് പ്രസിഡന്റ് എസ് അനിൽ കുമാർ, സെക്രട്ടറി എസ് രതീഷ്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എസ് ആസാദ്, ലോക്കൽ സെക്രട്ടറി ആർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..