22 December Sunday

പരുമല തിരുമേനിയുടെ 
ഓര്‍മപ്പെരുന്നാളിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പരുമല കൊച്ചുതിരുമേനിയുടെ 122-–-ാം ഓർമപ്പെരുന്നാളിന് മലങ്കര ഓർത്തഡോക്‌സ്‌ സഭ പരമാധ്യക്ഷൻ ബസേലിയോസ് 
മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റുന്നു

മാന്നാർ
പരുമല കൊച്ചുതിരുമേനിയുടെ 122–--ാം ഓർമപ്പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്‌സ്‌ സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് കൊടിയേറ്റിയത്. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസ്യോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ തെയോഫിലോസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമികരായി. 
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയുടെ 144 മണിക്കൂർ അഖണ്ഡ പ്രാർഥന നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്താ ഉദ്ഘാടനംചെയ്‌തു. ഫാ. ഗീവർഗീസ് കോശി, ഫാ. വിജു ഏലിയാസ്, പേൾ കണ്ണേത്ത്, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, ബിജു ഉമ്മൻ, കെ വി പോൾ റമ്പാൻ, ഫാ. ജെ മാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. അഖണ്ഡപ്രാർഥന ഒന്നിന് സമാപിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top