എസ്എൽ പുരം
വരുംതലമുറയ്‌ക്ക് പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനായി പൊരുതിവീണ മാരാരിക്കുളത്തെ രണധീരർക്ക് നാടിന്റെ സ്‌മരണാഞ്ജലി. ചെങ്കൊടികളേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തി.
മാരാരിക്കുളം, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, കണ്ണർകാട്, ചെറുവാരണം, മുഹമ്മ എന്നീ മേഖലാ കമ്മിറ്റികളിലെ വാർഡുതല ജാഥകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മന്ത്രി ജി ആർ അനിൽ, ആർ നാസർ, ടി ജെ ആഞ്ചലോസ്, മന്ത്രി പി പ്രസാദ്, ജി വേണുഗോപാൽ, ജി കൃഷ്ണപ്രസാദ്, ദീപ്‌തി അജയകുമാർ, ആർ ജയസിംഹൻ, എസ് രാധാകൃഷ്ണൻ, ബിമൽറോയ് എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് എസ്എൽ പുരത്ത് ചേർന്ന സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി.
വാരാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽറോയ് അധ്യക്ഷനായി. സെക്രട്ടറി എസ് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മന്ത്രി പി പ്രസാദ്, ആർ നാസർ, ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി വേണുഗോപാൽ, പി വി സത്യനേശൻ, വി ജി മോഹനൻ, ജി കൃഷ്ണപ്രസാദ്, ദീപ്‌തി അജയകുമാർ, ആർ ജയസിംഹൻ, പ്രഭാമധു എന്നിവർ സംസാരിച്ചു. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻപാട്ട് ദൃശ്യകലാമേള അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..