28 December Saturday

പമ്പ ബസ് സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ചേർത്തല–-തുറവൂർ–-പമ്പ കെഎസ്ആർടിസി ഫാസ്‌റ്റ്‌പാസഞ്ചർ ബസ് സർവീസ് മന്ത്രി പി പ്രസാദ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

ചേർത്തല
ചേർത്തല–-തുറവൂർ–-പമ്പ കെഎസ്ആർടിസി ഫാസ്‌റ്റ്‌പാസഞ്ചർ ബസ് സർവീസ് തുടങ്ങി. മന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ്‌ മണ്ഡലകാലത്ത്‌ തുറവൂർ മഹാക്ഷേത്രത്തെയും ശബരിമലയെയും ബന്ധിച്ച്‌ സർവീസ്‌ അനുവദിച്ചത്‌. ചേർത്തല, തുറവൂർ, ആലപ്പുഴ, അമ്പലപ്പുഴ, തിരുവല്ല, പത്തനംതിട്ട വഴിയാണ് സർവീസ്. രാവിലെ  6.40ന് തുറവൂരിൽനിന്ന്‌ പുറപ്പെട്ട് ഒന്നിന്‌ പമ്പയിൽ എത്തും. തുറവൂരിൽനിന്ന്‌ പമ്പയ്‌ക്ക്‌ 290 രൂപയും ചേർത്തലയിൽനിന്ന് പമ്പയിലേക്ക് 283 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 
മന്ത്രി പി പ്രസാദ്‌ ഫ്ലാഗ്‌ ഓഫ്ചെയ്‌തു. ദലീമ എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ  ഷേർളി ഭാർഗവൻ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല, വൈസ് പ്രസിഡന്റ്‌ ഷൈമോൾ കലേഷ്, നഗരസഭ കൗൺസിലർ എ അജി എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top