28 December Saturday

നിലംനികത്തൽ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ചേർത്തല നഗരസഭ 18–-ാം വാർഡിലെ നിലംനികത്തൽ സിപിഐ എം 
നേതൃത്വത്തിൽ നാട്ടുകാർ കൊടികുത്തി തടഞ്ഞപ്പോൾ

ചേർത്തല
അനധികൃതമായി നിലംനികത്തിയത്‌ സിപിഐ എം പ്രവർത്തകരും നാട്ടുകാരും ചേർന്ന്‌ തടഞ്ഞു. നഗരസഭ 18–-ാം വാർഡിൽ മരുത്തോർവട്ടം പള്ളിക്ക്‌ പടിഞ്ഞാറ്‌ ദേശീയപാതയിൽനിന്ന്‌ 200 മീറ്റർ പടിഞ്ഞാറ്‌ അക്ഷയകേന്ദ്രത്തിന്‌ സമീപം 60 സെന്റ്‌ നിലമാണ്‌ നികത്താൻ തുടങ്ങിയത്‌. 
വൻതോതിൽ പൂഴിയിറക്കി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ്‌ നികത്തൽ നടന്നത്‌. സംഭവം അറിഞ്ഞ്‌ ചൊവ്വ വൈകിട്ട്‌ എത്തിയ സിപിഐ എം പ്രവർത്തകരും നാട്ടുകാരും ചേർന്ന്‌ കൊടികുത്തി നികത്തൽ തടഞ്ഞു. ചേർത്തല പൊലീസ്‌ സ്ഥലത്ത്‌ എത്തി മണ്ണുമാന്തിയന്ത്രം കസ്‌റ്റഡിയിലെടുത്തു. നിയമവിരുദ്ധ നിലംനികത്തൽ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ നാട്ടുകാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top